കുണ്ടറ പീഡനക്കേസില്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ഇടപെട്ടന്ന പരാതി തള്ളി ലോകായുകത

കൊല്ലം: കുണ്ടറ പീഡനക്കേസില്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ഇടപെട്ടന്ന പരാതി തള്ളി ലോകായുകത. മന്ത്രി സംസാരിച്ചത് സ്വന്തം പാര്‍ട്ടിയിലെ നേതാവിനോടെന്ന് ലോകായുക്ത അറിയിച്ചു. വിവരാവകാശ പ്രവര്‍ത്തകനായ പായ്ചിറ നവാസ് നല്‍കിയ പരാതിയാണ് ലോകായുക്ത തള്ളിയത്.

സ്വന്തം പാര്‍ട്ടിയുടെ ലോക്കല്‍ നേതാവിനോടാണ് മന്ത്രി സംസാരിച്ചത്, അതിനെ കേസില്‍ ഇടപെട്ടതായി വ്യാഖ്യാനിക്കിനാകില്ല. തെളിവായി ഹാജരാക്കിയ സി.ഡി വിശ്വാസ്യയോഗ്യമല്ലെന്നും ലോകായുക്ത വ്യക്തമാക്കി.

എ.കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റാന്‍ മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ലോകായുക്തക്ക് നവാസ് ഹരജി നല്‍കിയത്. ശശീന്ദ്രന്‍ അധികാര ദുര്‍വിനിയോഗം, സ്വജനപക്ഷപാതം, സത്യപ്രതിജ്ഞാ ലംഘനം എന്നിവ നടത്തിയതായും മന്ത്രിയായി തുടരാന്‍ അവകാശമില്ലെന്നും പരാതിയില്‍ പറയുന്നു.

Top