ലോക്‌നാഥ് ബെഹ്‌റയെ ക്രമസമാധാന ചുമതലയില്‍ നിന്ന് ഉടന്‍ നീക്കണമെന്ന് കെ.മുരളീധരന്‍

ന്യൂഡല്‍ഹി: സംസ്ഥാനത്ത് കസ്റ്റഡിമരണങ്ങള്‍ ഉണ്ടാകുന്നത് സര്‍ക്കാരിന്റെ പരാജയമെന്ന് കെ.മുരളീധരന്‍ എംപി. ഡിജിപിക്ക് പൊലീസിന് മേല്‍ യാതൊരു നിയന്ത്രണവുമില്ല. ലോക്‌നാഥ് ബെഹ്‌റയെ ക്രമസമാധാന ചുമതലയില്‍ നിന്ന് ഉടന്‍ നീക്കണമെന്നും കെ.മുരളീധരന്‍ പറഞ്ഞു.

രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെന്നും രണ്ടാഴ്ചത്തെ പാര്‍ലമെന്റിലെ അനുഭവം ആശങ്കയാണ് നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മതേതര ഇന്ത്യ എന്ന് കേള്‍ക്കുമ്പോള്‍ പാര്‍ലമെന്റില്‍ പോലും പ്രതിഷേധം ഉയരുന്നുവെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Top