ജലീല്‍ രാജി വെയ്ക്കുന്നതാണ് ഉചിതമെന്ന് ലോക് താന്ത്രിക് ജനദാതള്‍

Kt Jaleel

കോഴിക്കോട്: ലോകായുക്ത വിധിയില്‍ മന്ത്രി കെ.ടി.ജലീല്‍ രാജി വെയ്ക്കണമെന്ന് സൂചിപ്പിച്ച് എല്‍ഡിഎഫ് ഘടകക്ഷിയായ ലോക് താന്ത്രിക് ജനതാദള്‍. എല്‍ജെഡി നേതാവ് സലീം മടവൂരാണ് കെ.ടി.ജലീല്‍ രാജി വെയ്ക്കുന്നതാണ് ഉചിതമെന്ന് പറഞ്ഞത്.

ബാക്കിയുള്ള 18 ദിവസത്തേക്കായി മാത്രം മന്ത്രി സ്ഥാനത്ത് തുടരണമോ അതോ വരും കാലത്ത് യഥാര്‍ഥ അഴിമതിക്കാര്‍ക്ക് അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ മാതൃക നല്‍കാതെ മാറി നില്‍ക്കണമോ എന്ന് ആലോചിക്കണം – സലിം മടവൂര്‍ പ്രതികരിച്ചു. ലോകായുക്ത വിധിക്കെതിരെ ജലീല്‍ ഹൈക്കോടതിയെ സമീപിക്കണമെന്നും അനുകൂല വിധിയുണ്ടെങ്കില്‍ അദ്ദേഹത്തിന് മന്ത്രിസ്ഥാനത്തേക്ക് തിരിച്ചു വരാമെന്നും സലിം പറഞ്ഞു.

 

Top