ത്രികക്ഷി സഖ്യത്തിന്റെ ഹര്‍ജി സുപ്രീംകോടതിയില്‍; പാര്‍ലമെന്റില്‍ പ്രതിഷേധം

ന്യൂഡല്‍ഹി: ത്രികക്ഷി സഖ്യത്തിന്റെ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നതിനിടെ പാര്‍ലമെന്റിനകത്തും പുറത്തും കോണ്‍ഗ്രസിന്റെ പ്രതിഷേധം. രാജ്യസഭയിലും ലോക്‌സഭയിലും മഹാരാഷ്ട്ര വിഷയം ഉയര്‍ത്തി കോണ്‍ഗ്രസ് പ്രതിഷേധിക്കുകയാണ്.

സോണിയാഗാന്ധിയുടെ നേതൃത്വത്തിലാണ് പാര്‍ലമെന്റിനു പുറത്ത് എംപിമാര്‍ പ്രതിഷേധിച്ചത്. തുടര്‍ന്നാണ് ഇവര്‍ സഭകളിലേക്കെത്തി പ്രതിഷേധം തുടങ്ങിയത്.

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഇരുസഭകളിലും കോണ്‍ഗ്രസ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. രാജ്യസഭയില്‍ എളമരം കരീമും ലോക്‌സഭയില്‍ കൊടിക്കുന്നില്‍ സുരേഷുമാണ് നോട്ടിസ് നല്‍കിയത്.

മഹാരാഷ്ട്രയില്‍ ജനാധിപത്യത്തെ കശാപ്പു ചെയ്‌തെന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങളില്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ട് പ്രതിപക്ഷ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് 12 മണിവരേക്ക് സഭ മാറ്റിവെച്ചു. രാജ്യസഭ രണ്ട് മണി വരേക്കും പിരിഞ്ഞു.

Top