മുത്തലാഖ് ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ നാളെ ലോക്‌സഭയില്‍ പാസാക്കിയേക്കും

ന്യൂഡല്‍ഹി : മുത്തലാഖ് ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ നാളെ ലോക്‌സഭയില്‍ പാസാക്കിയേക്കും. നാളെ സഭയില്‍ ഹാജരാകാന്‍ എംപിമാര്‍ക്ക് ബിജെപി വിപ്പു നല്‍കി. അണ്ണാ ഡിഎംകെയുടെ പിന്തുണയും ബിജെപി തേടിയിട്ടുണ്ട്. മുത്തലാഖ് ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ല് ഈ മാസം പതിനേഴിനാണ് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്.

ബില്ലിനോട് സഹകരിക്കാമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. ചര്‍ച്ചയില്‍ പങ്കെടുത്താലും ബില്ലിനെ കോണ്‍ഗ്രസ് ഇന്നത്തെ നിലയ്ക്ക് പിന്തുണയ്ക്കില്ല എന്ന് പ്രഖ്യാപിച്ചിരുന്നു. സഭയില്‍ എന്‍ഡിഎയ്ക്ക് ഭൂരിപക്ഷമുണ്ട്. എന്നാല്‍ അവധിക്കാലത്ത് അംഗങ്ങള്‍ സഭയില്‍ വരാതിരുന്നാല്‍ ബിജെപിക്ക് അത് തിരിച്ചടിയാവും.

നാളെ മുത്തലാഖ് ബില്ലിനു ശേഷം കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ പ്രകൃതി ദുരന്തം ചര്‍ച്ചയ്‌ക്കെടുക്കാനാണ് കാര്യോപദേശക സമിതിയിലുണ്ടായ ധാരണ.

Top