കര്‍ണാടക ഉപതെരഞ്ഞെടുപ്പ്; നാലിലും ജനതാദള്‍ എസ്-കോണ്‍ഗ്രസ് സഖ്യം മുന്നേറ്റം കുറിച്ചു

KARNATAKA-BYPOLL

ബംഗളൂരു: കര്‍ണാടകത്തില്‍ അഞ്ച് സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ നാലിലും ജനതാദള്‍ എസ്-കോണ്‍ഗ്രസ് സഖ്യം മുന്നേറ്റം കുറിച്ചു.

ഷിമോഗ ലോക്‌സഭാ സീറ്റില്‍ ബിജെപി ലീഡ് ചെയ്യുമ്പോള്‍ രാമനഗര നിയമസഭാ സീറ്റില്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമി വിജയിച്ചു. ബെള്ളാരിയില്‍ കോണ്‍ഗ്രിന്റെ വി.എസ്. ഉഗ്രപ്പയാണ് വിജയിച്ചത്. ഷിമോഗ ലോക്‌സഭാ സീറ്റില്‍ ബിജെപി നേതാവ് ബി.എസ്. യെദ്യൂരപ്പയുടെ മകന്‍ ബി.വൈ. രാഘവേന്ദ്രയാണ് വിജയിച്ചിരിക്കുന്നത്.

മാണ്ഡ്യ ലോക്‌സഭാ സീറ്റില്‍ ജെഡിഎസ് 2.25 ലക്ഷം വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. ഇവിടെ അഞ്ച് റൗണ്ട് വോട്ട് എണ്ണി കഴിഞ്ഞപ്പോള്‍ ജെഡിഎസ് സ്ഥാനാര്‍ഥി എല്‍.ആര്‍. ശിവരാമഗൗഡ നടന്‍ എം.എച്ച്. അംബരീഷിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷം തകര്‍ത്തിരിക്കുകയാണ്.

ജമാഖണ്ഡി നിയമസഭാ സീറ്റില്‍ നാലു റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ ബിജെപിയുടെ കുല്‍ക്കര്‍ണി ശ്രീകാന്ത് സുബ്ബറാവുവിനെക്കാള്‍ കോണ്‍ഗ്രസിന്റെ ആനന്ദ് സിദ്ദു ന്യാമഗൗഡ 7149 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്.

Top