കേരളത്തില്‍ മത്സരം നടക്കുന്നത് യുഡിഎഫും എല്‍ഡിഎഫും തമ്മിലെന്ന് ഉമ്മന്‍ ചാണ്ടി

oommen chandy

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മത്സരം നടക്കുന്നത് യുഡിഎഫും എല്‍ഡിഎഫും തമ്മിലാണെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. ബിജെപിക്ക് ഒരു സീറ്റ് പോലും കിട്ടില്ലെന്നും ഇത്തവണയും ബിജെപിയ്ക്ക് അക്കൗണ്ട് തുറക്കാന്‍ സാധിക്കില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ശബരിമല വിഷയം യുഡിഎഫിന്റെ വിജയ സാധ്യതയെ ബാധിക്കില്ലെന്നും തെരഞ്ഞെടുപ്പ് ഫലം പിണറായി വിജയന്‍ സര്‍ക്കാരിനുള്ള താക്കീതായിരിക്കുമെന്നും നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ജനം വിധിയെഴുതുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

Top