ഒരു സീറ്റ് കൂടി ആവശ്യപ്പെട്ടത് പി.ജെ.ജോസഫ് വിഭാഗത്തിന് പ്രാതിനിധ്യം നല്‍കുവാനെന്ന്

Jose k mani

കോട്ടയം: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്തിന് പുറമെ കേരളകോണ്‍ഗ്രസ് ഒരു സീറ്റ് കൂടി ആവശ്യപ്പെട്ടത് പി.ജെ.ജോസഫ് വിഭാഗത്തിന് പ്രാതിനിധ്യം നല്‍കുവാനാണെന്ന് കേരള കോണ്‍ഗ്രസ് എം വൈസ് ചെയര്‍മാന്‍ ജോസ് കെ. മാണി.

ലയനത്തിന് ശേഷം ജോസഫ് വിഭാഗത്തിനു അര്‍ഹമായ പ്രാതിനിധ്യം നല്‍കിയില്ലെന്നും ജോസ് കെ.മാണി തുറന്നു സമ്മതിച്ചിട്ടുണ്ട്. ഇക്കാര്യം യുഡിഎഫ് ചര്‍ച്ച ചെയ്യട്ടെയെന്നും കാസര്‍ഗോഡ് കേരളയാത്ര പാര്‍ട്ടി പതാക കൈമാറി ഉദ്ഘാടനം ചെയ്തതു പി.ജെ ജോസഫാണെന്നും പിന്നെ എന്തിനാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് അറിയില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി.

Top