Lok Sabha GST Bill ,Jaitley says GST will end tax terrorism

arunjetly

ന്യൂഡല്‍ഹി: ഏകീകൃത ചരക്കു സേവന നികുതി(ജി.എസ്.ടി) ബില്ല് ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലി സഭയുടെ പരിഗണനക്കായി സമര്‍പ്പിച്ചു.

ഏകീകൃത നികുതി സംവിധാനമാണ് ജി.എസ്.ടി. സേവന നികുതികള്‍, വാറ്റ്, എക്‌സൈസ് നികുതി എന്നിവ ജി.എസ്.ടി വന്നാല്‍ ഉണ്ടാകില്ലെന്ന് ബില്ലിനെ കുറിച്ച് അരുണ്‍ ജെയ്റ്റ്‌ലി വിവരിച്ചു.

ജി.എസ്.ടിയെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ജി.എസ്.ടി കൗണ്‍സില്‍ രൂപീകരിക്കും. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും തുല്യ പ്രാധാന്യം ജി.എസ്.ടി കൗണ്‍സിലില്‍ ഉണ്ടാകും. സംസ്ഥാനങ്ങളിലെ നികുതി കൈകാര്യം ചെയ്യുന്നതിനായി സ്റ്റേറ്റ് ജി.എസ്.ടിയും പ്രവര്‍ത്തിക്കും.

ബില്ല് നികുതി വ്യത്യാസങ്ങള്‍ക്ക് അറുതി വരുത്തുമെന്നും രാജ്യത്താകമാനം ചരക്കുഗതാഗതം സുഗമമാക്കുമെന്നും ജെയ്റ്റ്‌ലി അറിയിച്ചു. എല്ലാ ലോക് സഭാംഗങ്ങളും ചര്‍ച്ചയില്‍ പെങ്കടുക്കാനായി ഹാജരായിട്ടുണ്ട്. ഉച്ചക്ക് 12ന് ആരംഭിച്ച ചര്‍ച്ച ഉച്ചയൂണിനു പിരിയാതെ വൈകീട്ട് വരെ തുടരും.

Top