വടകരയില്‍ വ്യാപക സംഘര്‍ഷം: യുഡിഎഫ് പ്രകടനത്തിന് നേരെ ബോംബേറ്

കോഴിക്കോട് : വടകര ഒപിമുക്കില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്. സംഘര്‍ഷത്തില്‍ ഒരു കുട്ടിക്ക് പരിക്കേറ്റു. ഒമ്പത് വയസ്സ് പ്രായമുള്ള ശ്രേയക്കാണ് പരിക്കേറ്റത്. വഴിയരികില്‍ നിന്ന് കുട്ടിയുടെ തലയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. ഈ കുട്ടിയും ഒരു സ്ത്രീയും അടക്കം അഞ്ച് പേരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വടകര തിരുവള്ളൂർ വെള്ളൂക്കരയിൽ യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ളാദ പ്രകടനത്തിന് നേരെ ബോംബേറുണ്ടായി. പിന്നാലെ പുതിയാപ്പില്‍ വച്ച് യുഡിഎഫ്-എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി ഈ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. സേവാദള്‍ ജില്ലാ സെക്രട്ടറി ഒപി സനീഷ്, നിജേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top