ലോക്സഭ തെരഞ്ഞെടുപ്പ്; രണ്ട് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ട്വന്റി20

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മത്സരിക്കാന്‍ ട്വന്റി-20യും. എറണാകുളം, ചാലക്കുടി മണ്ഡലങ്ങളില്‍ ട്വന്റി- 20 മത്സരിക്കും. ട്വന്റി-20 പ്രസിഡന്റ് സാബു എം. ജേക്കബ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.

ചാലക്കുടിയില്‍ അഡ്വ. ചാര്‍ലി പോളാണ് ട്വന്റി- 20 സ്ഥാനാര്‍ഥി. എറണാകുളത്ത് അഡ്വ. ആന്റണി ജൂഡി മത്സരിക്കും. കിഴക്കമ്പലത്ത് നടന്ന ട്വന്റി- 20 മഹാസംഗമത്തിലായിരുന്നു പ്രഖ്യാപനം.

ചാലക്കുടിയിലെ മുന്‍ എം.പിമാര്‍ക്കെതിരെ രൂക്ഷവിമര്‍ശനമായിരുന്നു സാബു എം. ജേക്കബ് ഉന്നയിച്ചത്. ഹൈമാസ്റ്റ് വിളക്കുകള്‍ സ്ഥാപിക്കുകയല്ലാതെ കഴിഞ്ഞ പത്തുവര്‍ഷമായി എല്‍.ഡി.എഫ്, യു.ഡി.എഫ്. എം.പിമാര്‍ മണ്ഡലത്തിനുവേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. എം.പിമാര്‍ക്ക് എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും അതിന് ട്വന്റി- 20ക്ക് രണ്ട് എം.പിമാരെ വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top