ലോക്‌സഭ തെരഞ്ഞെടുപ്പ്; പ്രചാരണ പരിപാടികളിലേക്ക് കടന്ന് സംസ്ഥാന കോണ്‍ഗ്രസ്

ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണ പരിപാടികളിലേക്ക് കടന്ന് സംസ്ഥാന കോണ്‍ഗ്രസ്. 14 ജില്ലകളിലാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പര്യടനം നടത്തുന്നത്. ജനുവരി 24ന് പാലക്കാട് ജില്ലാ നേതൃയോഗത്തോടെ പര്യടനം പൂര്‍ത്തിയാകും. മണ്ഡലം പ്രസിഡന്റ് മുതലുള്ള മുഴുവന്‍ പാര്‍ട്ടി ഭാരവാഹികളുമായും പോഷക സംഘടന അധ്യക്ഷന്‍മാരായും പ്രതിപക്ഷ നേതാവ് ആശയ വിനിമയം നടത്തും.

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും ചേര്‍ന്ന ഒന്നാം ഘട്ട ജില്ലാ പര്യടനം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ആ യോഗങ്ങളിലെ നിര്‍ദ്ദേശങ്ങള്‍ എത്രമാത്രം നടപ്പാക്കി എന്നതിന്റെ ‘പ്രോഗ്രസ് റിപ്പോര്‍ട്ട്’ പര്യടനത്തില്‍ വിലയിരുത്തും.

Top