ലോക്‌സഭാ തെരെഞ്ഞെടുപ്പ്; യുവജന പ്രകടന പത്രിക പുറത്തിറക്കി രാഹുൽ ഗാന്ധി

ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുവാക്കളുടെ പരാതികള്‍ പരിഗണിക്കുന്നതിനായി യുവജന പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 25 വയസ്സുവരെയുള്ള ഡിപ്ലോമ ഹോള്‍ഡര്‍മാര്‍ക്ക് ഒരു ലക്ഷം വാര്‍ഷിക തൊഴില്‍ പാക്കേജ്, ചോദ്യ പേപ്പര്‍ ചോര്‍ച്ച ഒഴിവാക്കാന്‍ കര്‍ശനമായ നിയമങ്ങള്‍, ഗിഗ് എക്കണോമിയില്‍ സാമൂഹിക സുരക്ഷ, 30 ലക്ഷം സര്‍ക്കാര്‍ ജോലികള്‍, 40 വയസില്‍ താഴെയുള്ളവരുടെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് 50000 കോടിയുടെ സഹായം നല്‍കുന്ന യുവരോഷ്‌നി പദ്ധതി തുടങ്ങിയവയാണ് കോണ്‍?ഗ്രസ് വാ?ഗ്ദാനം.

അധികാരത്തില്‍ വന്നാല്‍ ഈ തസ്തികകള്‍ നികത്തുകയാണ് ആദ്യലക്ഷ്യമെന്ന് രാഹുല്‍ ?ഗാന്ധി പറഞ്ഞു. ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ സര്‍ക്കാര്‍ ജോലി പരീക്ഷകളുടെ റിക്രൂട്ട്മെന്റ് നടപടിക്രമങ്ങള്‍ ഏകീകരിക്കുമെന്നും ഔട്ട്സോഴ്സിംഗ് നിര്‍ത്തുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. ഇന്ത്യയില്‍ 30 ലക്ഷം സര്‍ക്കാര്‍ ഒഴിവുകളാണുള്ളത്. മോദി സര്‍ക്കാര്‍ ഒഴിവുകള്‍ നികത്തുന്നില്ല.

Top