പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ സ്ഥാനാര്‍ത്ഥിത്വം നിരസിക്കുകയില്ലെന്ന് എംഐ ഷാനവാസിന്റെ മകള്‍

കൊച്ചി: പാര്‍ട്ടി ആവശ്യപ്പെടുകയാണെങ്കില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വം നിരസിക്കുകയില്ലെന്ന് എംഐ ഷാനവാസിന്റെ മകള്‍ അമീന ഷാനവാസ്.

രാഹുല്‍ ഗാന്ധിയുമായി നടന്ന കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും അമീന ഷാനവാസ് പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസ് പ്രര്‍ത്തകരെ കാണാന്‍ കൊച്ചിയിലെത്തിയ രാഹുല്‍ ഗാന്ധി ആദ്യം പോയത് എംഐ ഷാനവാസിന്റെ വീട്ടിലേക്കായിരുന്നു.

വിമാനത്താവളത്തില്‍ നിന്ന് നേരെ നോര്‍ത്ത് റെയില്‍വെ സ്റ്റേഷന് സമീപത്തെ വീട്ടിലെത്തിയ രാഹുല്‍ ഗാന്ധി ഷാനവാസിന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം 10 മിനിറ്റോളം ചിലവഴിച്ചു. മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പമാണ് രാഹുല്‍ ഷാനവാസിന്റെ വീട്ടിലെത്തിയത്.

Top