വാരണാസിയില്‍ മഹാസഖ്യത്തിന് തിരിച്ചടി; തേജ് ബഹാദൂറിന്റെ പത്രിക തള്ളി

ലക്നൗ: ലേക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരത്തിനൊരുങ്ങിയ എസ്പിയുടെ പുതിയ സ്ഥാനാര്‍ഥി തേജ് ബഹാദൂര്‍ യാദവിന്റെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചില്ല.

സൈന്യത്തില്‍ നിന്ന് പുറത്താക്കിയതിന്റെ കാരണം വ്യക്തമാക്കിയില്ല എന്ന കാരണത്താലാണ് പത്രിക തള്ളിയത്. തുടര്‍ന്ന് വാരണാസിയില്‍ എസ്പി-ബിഎസ്പി സഖ്യത്തിന് സ്ഥാനാര്‍ത്ഥി ഇല്ലാതായി.

Top