എം.വി ജയരാജന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി; തീരുമാനം ജില്ലാ കമ്മിറ്റിയില്‍

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം.വി. ജയരാജനെ തെരഞ്ഞെടുത്തു. തിങ്കളാഴ്ച രാവിലെ ചേര്‍ന്ന ജില്ലാ കമ്മിറ്റിയിലാണ് തീരുമാനം എടുത്തത്.

വടകരയില്‍ പി. ജയരാജന്‍ സ്ഥാനാര്‍ഥിയായ സാഹചര്യത്തിലാണ് എം.വി ജയരാജനെ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. നിലവില്‍ എം.വി. ജയരാജന്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും പാര്‍ട്ടി സംസ്ഥാനകമ്മിറ്റി അംഗവുമാണ്.

സിപിഎമ്മിന്റെ പതിനാറ് മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പൊന്നാനിയില്‍ പിവി അന്‍വര്‍ എംഎല്‍എയും, ഇടുക്കിയില്‍ ജോയ്സ് ജോര്‍ജ്ജും ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി മത്സരിക്കും. ബാക്കി പതിനാല് സീറ്റുകളിലും പാര്‍ട്ടി ചിഹ്നത്തില്‍ തന്നെയായിരിക്കും സ്ഥാനാര്‍ഥികള്‍ മത്സരിക്കുക.

കാസര്‍കോട് കെപി സതീഷ് ചന്ദ്രന്‍, കണ്ണൂര്‍ പികെ ശ്രീമതി,വടകര- പി ജയരാജന്‍, കോഴിക്കോട്-എ.പ്രദീപ് കുമാര്‍,മലപ്പുറം-വിപി സാനു (എസ്എഫ്ഐ),ആലത്തൂര്‍ പികെ ബിജു,പാലക്കാട് -എംബി രാജേഷ്, ചാലക്കുടി-ഇന്നസെന്റ്,എറണാകുളം- പി രാജീവ്,കോട്ടയം- വിഎന്‍ വാസവന്‍, ആലപ്പുഴ- അഡ്വ.എ.എം.ആരിഫ്,പത്തനംതിട്ട- വീണാ ജോര്‍ജ്, കൊല്ലം- കെഎന്‍ ബാലഗോപാല്‍,ആറ്റിങ്ങല്‍ ഡോ എ സമ്പത്ത്. ഇടുക്കിയിലും പൊന്നാനിയിലും സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ ഇടുക്കിയില്‍ ജോയ്സ് ജോര്‍ജ്, പൊന്നാനിയില്‍ പിവി അന്‍വര്‍, എന്നിങ്ങനെയാണ്.

Top