ഒരു ഓഫറും വേണ്ട, എന്തിനാണ് ഈ നാടകം; ചെന്നിത്തലയോട് ക്ഷോഭിച്ച് കെ.വി.തോമസ്

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഷയത്തില്‍ ഇടഞ്ഞു നില്‍ക്കുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസിനെ അനുനയിപ്പിക്കാനുള്ള ചെന്നിത്തലയുടെ നീക്കം പാളി. ചര്‍ച്ചയ്‌ക്കെത്തിയ ചെന്നിത്തലയോട് കെ.വി തോമസ് ക്ഷോഭിച്ചു. ഒരു ഓഫറും വയ്‌ക്കേണ്ടെന്നും എന്തിനാണ് ഈ നാടകമെന്നും അദ്ദേഹം ചെന്നിത്തലയോട് ചോദിച്ചു.

തോമസിന്റെ ഡല്‍ഹിയിലെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ചെന്നിത്തലക്കു പുറമേ കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലും ഇന്ന് കെ.വി.തോമസിനെ സന്ദര്‍ശിക്കും. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി, മന്‍മോഹന്‍ സിംഗ് തുടങ്ങിയവരും ഇന്ന് തോമസുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്തുമെന്നാണ് വിവരം.

എറണാകുളം ലോക്‌സഭാ സീറ്റില്‍ ഹൈബി ഈഡന്‍ എംഎല്‍എയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി സിറ്റിംഗ് എംപികൂടിയായ കെ.വി തോമസ് രംഗത്തെത്തിയിരുന്നു.

Top