സീറ്റ് പ്രഖ്യാപനം വൈകുന്നു; ബിജെപിയില്‍ അഭിപ്രായ ഭിന്നതകളില്ലെന്ന് കുമ്മനം രാജശേഖരന്‍

Kummanam

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട സീറ്റ് പ്രഖ്യാപിക്കുന്നത് വൈകുന്നതില്‍ ബിജെപിയില്‍ അഭിപ്രായ ഭിന്നതകളില്ലെന്ന് കുമ്മനം രാജശേഖരന്‍.

പ്രഖ്യാപനം ഒന്ന് രണ്ട് ദിവസം വൈകുന്നത് സാങ്കേതികം മാത്രമാണെന്നും പ്രഖ്യാപനം വൈകുന്നതില്‍ ഭിന്നതയുള്ളത് കുപ്രചരണം മാത്രമാണെന്നും കുമ്മനം പറഞ്ഞു.

സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ്. ഇതില്‍ പ്രധാനമന്ത്രിയും അമിത് ഷായുമെല്ലാം ഉള്‍പ്പെടുന്നതാണ്. ഇവര്‍ കൂടിയാലോചിച്ച ശേഷമാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക എന്നും കുമ്മനം വ്യക്തമാക്കി.

Top