വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതില്‍ സിപിഐയ്ക്ക് ഭയമില്ല: കാനം രാജേന്ദ്രന്‍

kanam rajendran

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്ന് രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ എത്തുന്നതില്‍ സിപിഐയ്ക്ക് ഭയമില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

സ്ഥാനാര്‍ത്ഥിയെ അല്ല ചോദ്യം ചെയ്യുന്നതെന്നും രാഹുല്‍ മത്സരിക്കുന്നതിന്റെ രാഷ്ട്രീയത്തെയാണ് ഇടതുപക്ഷം ചോദ്യം ചെയ്യുന്നതെന്നും വയനാട്ടില്‍ ഇടത് സ്ഥാനാര്‍ഥി ശക്തമായി മത്സര രംഗത്തുണ്ടാകുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

അതേസമയം, രണ്ടിടത്ത് മത്സരിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തീരുമാനം എടുത്തിട്ടില്ലെന്നാണ് കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്.

എന്നാല്‍ രണ്ടിടത്ത് മത്സരിക്കുമെങ്കില്‍ മാത്രമായിരിക്കും രാഹുല്‍ വയനാട് പരിഗണിക്കുകയുള്ളൂവെന്നും ഒരിടത്താണെങ്കില്‍ അമേഠിയിലായിരിക്കും മത്സരിക്കുകയെന്നുമാണ് റിപ്പോര്‍ട്ടുകള്‍ എത്തുന്നത്.

Top