ലോക്സഭാ തിരഞ്ഞെടുപ്പ് : രാഷ്ട്രീയ പാർട്ടികൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദ്ദേശം

ലോക്സഭാ തിരഞ്ഞെടുപ്പുമായി സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദ്ദേശം. മത – സാമുദായിക വികാരങ്ങൾ അടിസ്ഥാനമാക്കിയ ആഹ്വാനങ്ങൾ പാടില്ല. ആരാധനാലയങ്ങൾ പ്രചാരണത്തിന് ഉപയോഗിക്കരുത്. വ്യാജ പ്രസ്താവനകളും തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണവും പാടില്ല എന്നീ നിർദ്ദേശങ്ങൾ എല്ലാ രാഷ്ട്രീയ പാർട്ടികളും പാലിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

നേതാക്കളുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ പാടില്ല. മാതൃക പെരുമാറ്റച്ചട്ട ലംഘനം അനുവദിക്കില്ല. സ്ത്രീകളുടെ അന്തസ്സിനും മാന്യതയ്ക്കും കോട്ടം പറ്റുന്ന പ്രവർത്തികളിൽ നിന്നും പ്രസ്താവനകളിൽ നിന്നും വിട്ടു നിൽക്കണം. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ മാധ്യമങ്ങളിൽ നൽകരുത്. എതിരാളികളെ അപകീർത്തിപ്പെടുത്തുന്ന സമൂഹ മാധ്യമ പോസ്റ്റുകൾ പാടില്ല എന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

Top