ലോക്സഭ തെരഞ്ഞെടുപ്പ്;കോൺഗ്രസിന്റെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക ഉടൻ

 കോൺ​ഗ്രസിന്റെ മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് അല്ലെങ്കിൽ നാളെ പുറത്തുവിടും. ഇന്നലെ ചേർന്ന കോൺ​ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി മഹാരാഷ്ട്ര, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ നടത്തി. മഹാരാഷ്ട്രയിൽ 12 സീറ്റുകൾക്ക് ധാരണയായിട്ടുണ്ട്.

കർണാടക, പശ്ചിമ ബം​ഗാൾ, അരുണാചൽ പ്രദേശ്, സിക്കിം, തെലങ്കാന സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥി പട്ടികയ്ക്ക് തിരഞ്ഞെടുപ്പ് സമിതി ചൊവ്വാഴ്ച രൂപം നൽകിയിരുന്നു. മധ്യപ്രദേശിലെ സ്ഥാനാർത്ഥി നിർണയ ചർച്ചയ്ക്ക് ഇന്നും കേന്ദ്ര തിരഞ്ഞടുപ്പ് സമിതി യോ​ഗം നിശ്ചയിച്ചിട്ടുണ്ട്. രണ്ട് ഘട്ടങ്ങളിലായി 82 സ്ഥാനാർത്ഥികളെയാണ് കോൺ​ഗ്രസ് ഇതുവരെ പ്രഖ്യാപിച്ചത്. ബിജെപിയുടെ മൂന്നാം ഘട്ട സ്ഥാനാർ‍ത്ഥി പട്ടികയും ഉടൻ പുറത്തുവിടും.
Top