രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം; തീരുമാനം ഇന്ന് അറിയാമെന്ന് ചെന്നിത്തല

ramesh-chennithala

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം ഇന്ന് അറിയാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

രാഹുല്‍ മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മത്സരിക്കുന്ന കാര്യത്തില്‍ ഉറപ്പുണ്ടായിരുന്നെങ്കില്‍ നേരത്തെ പറയുമായിരുന്നുവെന്നും മത്സരിക്കണമെന്ന് ആവശ്യപ്പെടുക മാത്രമാണുണ്ടായതെന്നും ചെന്നിത്തല പറഞ്ഞു.

രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുമെന്ന സൂചന പോലും താന്‍ നല്‍കിയിട്ടില്ലെന്നും വയനാട്ടില്‍ മത്സരിക്കണമെന്ന ആവശ്യം മുന്നോട്ട് വയ്ക്കുകയാണ് ചെയ്തതെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയും പറഞ്ഞിരുന്നു.

അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് രാഷ്ട്രീയ നെറികേടാണെന്ന് യുപിഎ ഘടകകക്ഷികള്‍ അറിയിച്ചിരുന്നു. വിഷയം ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് വിവരം.

എന്‍സിപി, ലോക് താന്ത്രിക ജനതാദള്‍ എന്നിവയടക്കമുള്ള പാര്‍ട്ടികളാണ് രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

Top