രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം, ഇടതുപക്ഷം വിമര്‍ശിക്കുന്നത് ദൗര്‍ഭാഗ്യകരം: ചെന്നിത്തല

ramesh-chennithala

കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കുന്നതിനെ ഇടതുപക്ഷം വിമര്‍ശിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ആശയ ദാരിദ്ര്യമാണെന്നും അദ്ദേഹം പരിഹസിച്ചു.

ആരാണ് ഇടതിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി, ആരാണ് നേതാവ്, എന്താണ് പരിപാടി ഒന്നും അവര്‍ക്ക് പറയാന്‍ സാധിക്കുന്നില്ല. രാഹുലിനെ, ബിജെപി വിമര്‍ശിക്കുന്ന അതേ സ്വരത്തിലാണ് ഇടതുപക്ഷവും വിമര്‍ശിക്കുന്നത്, ചെന്നിത്തല കുറ്റപ്പെടുത്തി.

Top