രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍; കോണ്‍ഗ്രസ് നേതാക്കൾ യോഗം ചേർന്നു. . .

കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്താനിരിക്കെ കോഴിക്കോട് കോണ്‍ഗ്രസ് നേതാക്കള്‍ യോഗം ചേർന്നു.

രാത്രി കോഴിക്കോടെത്തുന്ന രാഹുല്‍ നാളെ രാവിലെ ഹെലികോപ്റ്റര്‍ മാര്‍ഗ്ഗമായിരിക്കും വയനാട്ടിലേക്ക് പോവുക. നാളെയാണ് വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം . പത്രികാ സമര്‍പ്പണത്തിന് എത്തുന്ന രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധിയും ഉണ്ടാകും.

രാഹുലുമായി മണ്ഡലത്തിലെ യു.ഡി.എഫ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തും. കല്‍പ്പറ്റയില്‍ കൂറ്റന്‍ റോഡ് ഷോ നടത്തിയാവും രാഹുല്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ശക്തി പകരുക. പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പം റോഡ് ഷോയില്‍ പങ്കെടുക്കുമെന്നാണ് സൂചന.

Top