ലോക്സഭാ തെരഞ്ഞെടുപ്പ്; കോൺഗ്രസിൻ്റെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം മാര്‍ച്ച് നാലിന്

കോൺഗ്രസിൻ്റെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം മാര്‍ച്ച് നാലിന് ആരംഭിക്കും. ചർച്ചകൾ എത്രയും വേഗം പൂർത്തിയാക്കി ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാനാണ് നീക്കം. കേരളത്തിലെ സീറ്റുകളെ കുറിച്ചുള്ള ചർച്ച ചൊവ്വാഴ്ച ഉണ്ടാകാനാണ് സാധ്യത. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഈ ആഴ്ച തന്നെ തുടക്കം കുറിക്കാനാണ് നീക്കം.

വിവിധ പ്രായത്തിൽ ഉളള ആളുകളെ ലക്ഷ്യം വെച്ച് പ്രത്യേകം ക്യാമ്പയിൻ നടത്തും. സാമൂഹ്യ മാധ്യമ പ്രചാരണത്തിന് പ്രത്യേക വിഭാഗത്തെ നിയമിക്കാൻ തീരുമാനമായി. പ്രകടന പത്രിക കമ്മിറ്റി ചൊവ്വാഴ്ച യോഗം ചേരും.

Top