ലോക്‌സഭാ തെരഞ്ഞെടുപ്പ്; 20 മണ്ഡലങ്ങളിലും മുഖ്യമന്ത്രിയുടെ പ്രചാരണം

20 ലോക്സഭാ മണ്ഡലങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 24 ദിവസം പ്രചാരണം നടത്തും. ഈ മാസം 30 ന് തുടങ്ങുന്ന പ്രചാരണം ഏപ്രില്‍ 22 നാണ് അവസാനിക്കുന്നത്. ഓരോ പാർലമെന്‍റ് മണ്ഡലത്തിലും മൂന്ന് വീതം പരിപാടികളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് ഇടത് മുന്നണിയുടെ പ്രചാരണം നടക്കുന്നത്. എല്ലാ മണ്ഡലങ്ങളിലും മുഖ്യമന്ത്രി പോകുന്നുണ്ട്. ഈ മാസം 30 ന് തിരുവനന്തപുരത്താണ് മുഖ്യമന്ത്രിയുടെ പ്രചാരണം ആരംഭിക്കുന്നത്. ഏപ്രിൽ ഒന്നിന് രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടിയില്‍ മുഖ്യമന്ത്രി എത്തും. രണ്ടിന് മലപ്പുറത്തും മൂന്നിന് എറണാകുളത്തുമാണ് പ്രചാരണം.

ഏപ്രിൽ നാല് – ഇടുക്കി, അഞ്ച് – കോട്ടയം, ആറ് – ആലപ്പുഴ, ഏഴ് – മാവേലിക്കര, എട്ട് – പത്തനംതിട്ട, ഒൻപത് – കൊല്ലം എന്നിങ്ങനെ പോകും മുഖ്യമന്ത്രിയുടെ പൊതുയോഗങ്ങള്‍. 22 നുള്ളില്‍ മറ്റ് മണ്ഡലങ്ങളിലും മുഖ്യമന്ത്രി എത്തും. സി.എ.എ വിരുദ്ധ പ്രക്ഷോഭം തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് കത്തിച്ചുനിർത്താനാണ് ഇടതുമുന്നണി തീരുമാനം.

ഈ മാസം 27 വരെ 5 ജില്ലകളിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ബഹുജന റാലി നടക്കുന്നത്. സിഎഎ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്ന വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ പ്രചാരണം നടത്തുന്നത്. 23 കാസർഗോഡും 24ന് കണ്ണൂരും 25ന് മലപ്പുറത്തും 27 കൊല്ലത്തും റാലികൾ നടക്കും. തെരഞ്ഞെടുപ്പിന് മുമ്പ് എല്ലാ മണ്ഡലങ്ങളിലും പ്രക്ഷോഭ പരിപാടികളെക്കുറിച്ച് ഇടതുമുന്നണിയും യു.ഡി.എഫും ആലോചിക്കുന്നുണ്ട്.

Top