ലോക്‌സഭ തെരഞ്ഞെടുപ്പ്; പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ത്ഥി

പത്തനംതിട്ട: പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്‍ തന്നെ ബിജെപി സ്ഥാനാര്‍ത്ഥിയാകും. പത്തനംതിട്ടയില്‍ മികച്ച വിജയം നേടുമെന്നും ശുഭ പ്രതീക്ഷയുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പത്തനംതിട്ട ജനശ്രദ്ധയേറെയുള്ള മണ്ഡലമാണെന്നും പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത് ഏറെ ഉത്തരവാദിത്തമുള്ള കാര്യമാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അനന്തമായി നീളുകയായിരുന്നു. എന്നാല്‍, പത്തനംതിട്ടയുടെ കാര്യത്തില്‍ തര്‍ക്കമില്ലെന്നും കേന്ദ്രത്തിന്റെ തീരുമാനം എന്ത് തന്നെയായാലും അംഗീകരിച്ച് മുന്നോട്ട് പോകുമെന്നും കുമ്മനം രാജശേഖരന്‍ നേരത്തെ പറഞ്ഞിരുന്നു.

Top