രാഹുല്‍ ഗാന്ധിയെ അപായപ്പെടുത്താന്‍ ശ്രമം; ആരോപണവുമായി കോണ്‍ഗ്രസ്

അമേഠി: അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ കൊലപ്പെടുത്താന്‍ ശ്രമം നടന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ്.

ലേസര്‍ തോക്കുപയോഗിച്ച് രാഹുലിനെ ലക്ഷ്യം വെച്ചെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഏഴു തവണ രാഹുലിനെ ഉന്നം വെച്ചുവെന്നും കോണ്‍ഗ്രസ് പറയുന്നു.

രാഹുലിന്റെ മുഖത്ത് ലേസര്‍ രശ്മി പതിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരാണ് ചിത്രം പുറത്തു വിട്ടത്.

Top