തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ധാരണയായി. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാകും. അദ്ദേഹം മത്സരിക്കാന്‍ സന്നദ്ധതയറിയിച്ചു.
വയനാട്ടില്‍ ആനി രാജയാണ് മത്സരിക്കാനിറങ്ങുക. ഇന്ന് ചേര്‍ന്ന സിപിഐ സംസ്ഥാന കൗണ്‍സിലിലാണ് ഇതു സംബന്ധിച്ച് ധാരണയായത്. അന്തിമ തീരുമാനം ഈ മാസം 26ന് സംസ്ഥാന നേതൃയോഗത്തിലുണ്ടാകും. തൃശ്ശൂരില്‍ വി എസ് സുനില്‍കുമാര്‍ ഇടതുമുന്നണിക്കായി മത്സരരംഗത്തിറങ്ങും. മാവേലിക്കരയില്‍ സി എ അരുണ്‍കുമാര്‍ സ്ഥാനാര്‍ത്ഥിയാകും.