നടി ഊര്‍മിള മതോണ്ട്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു; മുംബൈ നോര്‍ത്തില്‍ സ്ഥാനാര്‍ത്ഥിയാകും

മുംബൈ: നടി ഊര്‍മിള മതോണ്ട്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സീറ്റില്‍ ഊര്‍മിള സ്ഥാനാര്‍ഥിയാകും. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.എന്റെ കുടുംബം ജവഹര്‍ലാല്‍ നെഹ്‌റുവിനേയും സര്‍ദാര്‍ പാട്ടേലിനേയുംഅനുഗമിക്കുന്നവരാണെന്ന് അംഗത്വം സ്വീകരിച്ചതിന് ശേഷം ഊര്‍മിള പറഞ്ഞു.

മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ ബി.ജെ.പി.യുടെ ഗോപാല്‍ ഷെട്ടിയെ നേരിടാന്‍ കെല്‍പ്പുള്ള സ്ഥാനാര്‍ഥിയെ തേടിയുള്ള കോണ്‍ഗ്രസിന്റെ അന്വേഷണത്തിനൊടുവിലായിരുന്നു ഊര്‍മിളയിലെത്തിയത്.മികച്ച വിജയസാധ്യതയില്ലാത്ത മണ്ഡലമായി ഇതിനെ പാര്‍ട്ടി വിലയിരുത്തിയിരുന്നു. എന്നാല്‍, ഊര്‍മിള സ്ഥാനാര്‍ഥിയാകുന്നതോടെ ശക്തമായ മത്സരത്തിന് ഇവിടം വേദിയാകും.

Top