പാലക്കാട് വി കെ ശ്രീകണ്ഠന്‍ ലീഡ് നില ഉയര്‍ത്തുന്നു. . .

പാലക്കാട് : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആദ്യഫലം പുറത്തെത്തുമ്പോള്‍ പാലക്കാട് വി കെ ശ്രീകണ്ഠന്‍ ലീഡ് നില ഉയര്‍ത്തുന്നു. ഏഴായിരത്തിലധികം വോട്ടുകളുടെ ലീഡാണ് നിലവില്‍ ശ്രീകണ്ഠന്‍ നേടിയിരിക്കുന്നത്.

വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ എം ബി രാജേഷിന് ആയിരുന്നു ലീഡ് ഉണ്ടായിരുന്നത്. എന്നാല്‍, പിന്നീട് ലീഡ് നില മാറിമറിയുകയായിരുന്നു. കഴിഞ്ഞ ആറ് ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന്റെ സ്ഥിരം സീറ്റാണ് പാലക്കാട്. ഇതില്‍ 2009 മുതല്‍ എം ബി രാജേഷ് തന്നെയായിരുന്നു വിജയിച്ചത്.

Top