കോട്ടയത്ത് എല്ലാ ഘടകങ്ങളും യുഡിഎഫിന് അനുകൂലമെന്ന് തോമസ് ചാഴിക്കാടന്‍

കോട്ടയം: ലോക്‌സഭ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കെ ആത്മപ്രതീക്ഷയോടെ കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍. കോട്ടയത്ത് എല്ലാ ഘടകങ്ങളും യുഡിഎഫിന് അനുകൂലമാണെന്ന് തോമസ് ചാഴിക്കാടന്‍ പറഞ്ഞു.

വളരെ നല്ല വിജയപ്രതീക്ഷയുണ്ടെന്നും ഭൂരിപക്ഷം എത്രയെന്നത് സംബന്ധിച്ച് താന്‍ ഒന്നും പറയുന്നില്ലെന്നും നല്ല ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും ചാഴിക്കാടന്‍ പറഞ്ഞു.

ഇന്ന് പ്രധാനപ്പെട്ട വ്യക്തികളെയും സ്ഥാപനങ്ങളും സന്ദര്‍ശിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്തെങ്ങുമുള്ള യുഡിഎഫ് അനുകൂല തരംഗം കോട്ടയത്ത് ഉണ്ട്. പാര്‍ട്ടിയും യുഡിഎഫും ഒറ്റക്കെട്ടായി ഒപ്പം നില്‍ക്കുമ്പോള്‍ നല്ല വിജയം നേടുമെന്ന് ഉറപ്പാണ്, അദ്ദേഹം വ്യക്തമാക്കി.

Top