തുഷാറിന്റെ സ്ഥാനാര്‍ത്ഥിത്വം; നിലപാട് മാറ്റി വെള്ളാപ്പള്ളി നടേശന്‍

കണിച്ചുകുളങ്ങര: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായതോടെ നിലപാട് മാറ്റി വെള്ളാപ്പള്ളി നടേശന്‍.

തുഷാര്‍ മത്സരിക്കുന്നതിനെ വെള്ളാപ്പള്ളി നടേശന്‍ ശക്തമായി എതിര്‍ത്തിരുന്നു. ഇപ്പോള്‍ തുഷാര്‍ പരിചയസമ്പന്നനായ സംഘാടകനാണെന്നും മത്സരിക്കുന്നതില്‍ എതിര്‍പ്പില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. ശക്തമായ സംഘടനാ സംസ്‌കാരത്തില്‍ വളര്‍ന്നയാളാണ് തുഷാറെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

എല്ലാവരോടും ശരിദൂരമെന്ന തന്റെ മുന്‍ നിലപാട് തന്നെയാണ് തുഷാറിനോടും ഉള്ളതെന്നും എസ്എന്‍ഡിപിക്ക് ഒരു പാര്‍ട്ടിയോടും സ്‌നേഹമോ വിദ്വേഷമോ ഇല്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Top