പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പിനിടെ സംഘര്‍ഷം; ബിജെപി സ്ഥാനാര്‍ഥിയ്ക്ക് പരിക്ക്

beat

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബാരക്പുരില്‍ വോട്ടെടുപ്പിനിടയില്‍ സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തില്‍ ബിജെപി സ്ഥാനാര്‍ഥി അര്‍ജുന്‍ സിംഗിന് പരിക്ക് ഏറ്റു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സംഘര്‍ഷമുണ്ടാക്കിയതെന്നാണ് ബിജെപിയുടെ ആരോപണം.

അതേസമയം, സ്ത്രീകളോട് മോശമായി പെരുമാറിയതിനാണ് അര്‍ജുന്‍ സിംഗിന് മര്‍ദനമേറ്റതെന്നാണ് തൃണമൂല്‍ പ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍, പുറത്തു നിന്നും കൊണ്ടുവന്ന തൃണമൂല്‍ ഗുണ്ടകളാണ് തന്നെ ആക്രമിച്ചതെന്ന് അര്‍ജുന്‍ സിംഗ് പറഞ്ഞു.

Top