ലോക് സഭ തെരഞ്ഞെടുപ്പ് ; യു.ഡി.എഫിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് നാളെ തുടക്കമാകും

തിരുവനന്തപുരം: ലോക് സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യു.ഡി.എഫിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് നാളെ തുടക്കമാകും. യു.ഡി.എഫ് നേതാക്കള്‍ നാളെ ഘടകകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും.

രാവിലെ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ ലീഗുമായാണ് ആദ്യ ചര്‍ച്ച. കേരള കോണ്‍ഗ്രസ് മാണി, ജേക്കബ് വിഭാഗങ്ങള്‍, സി.എം.പി ഉള്‍പ്പെടെ എല്ലാ കക്ഷികളുമായും ചര്‍ച്ച നടത്തും.

അതേസമയം ഘടകകക്ഷികള്‍ക്ക് അധിക സീറ്റ് നല്‍കാന്‍ കഴിയുന്ന സാഹചര്യമല്ല എന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. ഈ സാഹചര്യം ചര്‍ച്ചകളിലൂടെ ഘടകകക്ഷികളെ ബോധ്യപ്പെടുത്താന്‍ കഴിയുമെന്നും യു.ഡി.എഫ് നേതൃത്വം പ്രതീക്ഷിക്കുന്നു.

Top