സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തിയിട്ടില്ല: സുരേഷ് ഗോപി

suresh gopi

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ഇതുവരെ ബിജെപി നേതൃത്വവുമായി ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് സുരേഷ് ഗോപി എംപി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സ്ഥാര്‍ഥികളുടെ പേരുകള്‍ ഉയരുന്നതിനിടയില്‍ തന്റെ പേരും പറഞ്ഞു കേട്ടത് മാധ്യമങ്ങള്‍ വഴി മാത്രമാണ്. നേതൃത്വം ഇത് സംബന്ധിച്ച ഒരു കാര്യവും സംസാരിച്ചിട്ടില്ല. മത്സരിക്കണമെന്ന് പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടാല്‍ പരിഗണിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

Top