വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന തെരഞ്ഞെടുപ്പില്‍ തനിക്ക് ദോഷം ചെയ്തു: എ.എം.ആരിഫ്

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ താൻ തോറ്റാൽ തല മൊട്ടയടിക്കുമെന്ന് പറഞ്ഞ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന തനിക്ക് ദോഷം ചെയ്തുവെന്ന് ആലപ്പുഴയിൽ നിന്ന് വിജയിച്ച നിയുക്ത എംപി എ.എം.ആരിഫ്.

ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ആലപ്പുഴയിൽ ഉണ്ടായിട്ടില്ലെന്നും ആരിഫ് പറഞ്ഞു. ആലപ്പുഴ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി തോറ്റാൽ തല മൊട്ടയടിക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ തെരഞ്ഞെടുപ്പ് വേളയിൽ പറഞ്ഞത് വലിയ ചർച്ചയായിരുന്നു.

Top