കേരളകോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് ചെന്നിത്തല

chennithala

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഷയം സംബന്ധിച്ച് തര്‍ക്കത്തിലായ കേരളകോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഈ വിഷയം മറ്റ് ഘടകക്ഷികളുമായി ചര്‍ച്ച ചെയ്യുമെന്നും പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകണമെന്ന് നിര്‍ദേശിക്കുമെന്നും തെരഞ്ഞെടുപ്പ് വിജയം മാത്രമാണ് യുഡിഎഫിന്റെ ലക്ഷ്യമെന്നും ചെന്നിത്തല പറഞ്ഞു.

പി.ജെ.ജോസഫ്, മോന്‍സ് ജോസഫ്, ടി.യു.കുരുവിള തുടങ്ങിയ നേതാക്കളാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയത്.

കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി ബുധനാഴ്ച രാവിലെ ജോസഫ്, ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും നേരില്‍ കാണുകയും ചെയ്തിരുന്നു.

Top