ലോക്സഭാ തെരഞ്ഞെടുപ്പ്; ബിജെപി പ്രകടനപത്രിക സമിതിയുടെ അദ്ധ്യക്ഷന്‍ രാജ്നാഥ് സിംഗ്

ന്യൂഡല്‍ഹി : ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടനപത്രിക സമിതിയുടെ അദ്ധ്യക്ഷനായി രാജ്‌നാഥ് സിംഗിനെ ചുമതലപ്പെടുത്തി. അരുണ്‍ ജയ്റ്റ്‌ലിയാണ് പ്രചാരണ സമിതി അദ്ധ്യക്ഷന്‍. രാജീവ് ചന്ദ്രശേഖര്‍ എം പിയും പ്രചാരണ സമിതിയിലുണ്ട്. അല്‍ഫോണ്‍സ് കണ്ണന്താനവും സമിതിയിലുണ്ട്.

സാമൂഹ്യസംഘടനകളുടെ ഏകോപന സമിതി അദ്ധ്യക്ഷനായി നിതിന്‍ ഗഡ്കരിയെ നിയമിച്ചു. പ്രചരണ സാമഗ്രികളും ബുക്ക്‌ലറ്റുകളും തയ്യാറാക്കാനുള്ള സമിതി സുഷമാ സ്വരാജ് നയിക്കും. ആര്‍ ബാലശങ്കര്‍ സമിതി അംഗമാണ്. രവിശങ്കര്‍ പ്രസാദാണ് മാധ്യമ സമിതി അദ്ധ്യക്ഷന്‍.

Top