ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; 91 മണ്ഡലങ്ങളിലും ഭേദപ്പെട്ട പോളിംഗ്

ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഇതുവരെ 91 മണ്ഡലങ്ങളിലും ഭേദപ്പെട്ട പോളിംഗാണ് രേഖപ്പെടുത്തിയത്.

തെലുങ്കാനയില്‍ 10.6 ശമാനം, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോര്‍ബാര്‍ ദ്വീപില്‍ 5.83 ശതമാനം, ആസാമില്‍ 10.2 ശതമാനം, അരുണാചല്‍ പ്രദേശില്‍ 13.3 ശതമാനം, എന്നിങ്ങനെയാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്.

ഉത്തര്‍പ്രദേശിലെ എട്ട് ലോക്‌സഭ മണ്ഡലങ്ങളിലും ആദ്യത്തെ മണിക്കൂറുകളില്‍ ഭേദപ്പെട്ട പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സഹാറന്‍പുര്‍-8, മുസാഫര്‍നഗര്‍-10, മീററ്റ്-10, ബിജ്‌നോര്‍-11, ബാഗ്പത്-11, ഗാസിയാബാദ്-12, ഗൗതംബുദ്ധനഗര്‍-12 എന്നിങ്ങനെയാണ് പോളിംഗ് ശതമാനം രേഖപ്പെടുത്തിയിരിക്കുന്നത്.

Top