തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള വിലയിരുത്തലാണെന്ന് കൊല്ലത്ത് വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രന്.
മുഖ്യമന്ത്രിയുടെ ശബരിമല നയമായിരുന്നു ഏറ്റവും പ്രധാനമെന്നും വിശ്വാസത്തെ വര്‍ഗ്ഗീയവത്കരിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും പ്രേമചന്ദ്രന് പറഞ്ഞു. കൊല്ലത്ത് തന്നെ ന്യൂനപക്ഷ വിരുദ്ധനായി ചിത്രീകരിക്കുവാന്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ സിപിഎം പ്രസംഗിച്ചു നടന്നെന്നും ഇതിന് പിബി അംഗങ്ങള്‍ ഉള്‍പ്പെടെ കൊല്ലത്ത് എത്തി പ്രചാരണം നടത്തിയെന്നും പ്രേമചന്ദ്രന് ആരോപണം ഉന്നയിച്ചു.
കൊല്ലത്ത് കാശ് കൊടുത്ത് സിപിഎം വോട്ട് വാങ്ങിയെന്ന് താന്‍ ഉന്നയിച്ച ആരോപണം ഇനിയെങ്കിലും ഗൗരവമായി അന്വേഷിക്കണമെന്നും പ്രേമചന്ദ്രന് കൂട്ടിച്ചേര്‍ത്തു.