തെരഞ്ഞെടുപ്പിനെ മുഖ്യമന്ത്രിയുടെ ശൈലി ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് കാനം

kanam rajendran

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് കനത്ത തിരിച്ചടി ഉണ്ടാകാന്‍ ഒരു കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിയാണെന്ന് പ്രതിപക്ഷം ഉന്നയിച്ച വിമര്‍ശനത്തെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

തെരഞ്ഞെടുപ്പിനെ മുഖ്യമന്ത്രിയുടെ ശൈലി ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പില്‍ തോറ്റെന്നു കരുതി പിണറായിയുടെ ശൈലി മാറ്റണം എന്ന് പറയുന്നത് ശരിയല്ലെന്നും ഈ ശൈലി അറിഞ്ഞ് തന്നെയാണ് കേരള ജനത അദ്ദേഹത്തെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

Top