പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെയ്ക്കണം: കെ.സുധാകരന്‍

കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കനത്ത പരാജയം ഏറ്റുവാങ്ങിയതിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെയ്ക്കണമെന്ന് കണ്ണൂരിലെ നിയുക്ത എംപി കെ സുധാകരന്‍.

ഇടതുപക്ഷത്തിന് വലിയ തോല്‍വി നേരിടേണ്ടി വന്നിട്ടും തിരുത്താന്‍ തയ്യാറാകാത്തത് പിണറായിയുടെ ധാര്‍ഷ്ട്യത്തിന്റെ തെളിവാണെന്നും ജനാധിപത്യത്തിനെതിരെയുള്ള ഇത്തരം നിലപാടുകള്‍ തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും കെ സുധാകരന്‍ പറഞ്ഞു.

സ്വന്തം സംസ്ഥാനത്ത് പുനര്‍ നിര്‍മ്മാണം സാധ്യമാക്കാന്‍ കഴിയാത്ത മുഖ്യമന്ത്രി കുടുംബ സമേതം ലോക പുനര്‍നിര്‍മ്മാണത്തിന് ജനീവയില്‍ പോയത് എന്തിനെന്നും കെ സുധാകരന്‍ പരിഹസിച്ചു.

കേരളത്തിന് കേന്ദ്രസര്‍ക്കാരില്‍ നിന്ന് എത്രമാത്രം പിന്തുണ കിട്ടുമെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും കേന്ദ്രത്തിന്റെ ശത്രുപക്ഷത്താണ് കേരളമെന്നും അതിനാല്‍ കേരളത്തിന്റെ വികസന പദ്ധതികള്‍ക്ക് കേന്ദ്രം എത്രമാത്രം സഹായം നല്‍കുമെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും കെ സുധാകരന്‍ വ്യക്തമാക്കി.

Top