ആംആദ്മി പാര്‍ട്ടിയുമായി ഡല്‍ഹിയില്‍ മാത്രം സഖ്യത്തിന് തയാറെന്ന് പി.സി. ചാക്കോ

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയുമായി ഡല്‍ഹിയില്‍ മാത്രം സഖ്യത്തിന് തയാറെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം പി.സി. ചാക്കോ രംഗത്ത്.

എന്നാല്‍, ആംആദ്മി പാര്‍ട്ടിയുമായി പഞ്ചാബിലും ഹരിയാനയിലും സഖ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ നാല് സീറ്റുകളില്‍ ആംആദ്മിയും മൂന്ന് സീറ്റുകളില്‍ കോണ്‍ഗ്രസും മത്സരിക്കുമെന്നാണ് ധാരണയെന്നും എന്നാല്‍ ആംആദ്മി നേതാവ് സഞ്ജയ് സിംഗിന്റെ പ്രസ്താവന മാറ്റാന്‍ തയ്യാറാവണമെന്നും പി.സി ചാക്കോ വ്യക്തമാക്കി.

Top