അമേഠിയില്‍ പരാജയം സമ്മതിച്ച് രാഹുല്‍ ഗാന്ധി; മോദിയ്ക്കും സ്മൃതി ഇറാനിയ്ക്കും അഭിനന്ദനം

ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വീണ്ടും ഭരണത്തുടര്‍ച്ച നേടിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാര്‍ട്ടി നേരിട്ട പരാജയത്തില്‍ ആശങ്കപ്പെടേണ്ടെന്ന് രാഹുല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ നടന്നത് രണ്ട് ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ്. അതില്‍ മോദി വിജയിച്ചു. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി ആകണമെന്ന ജനവിധിയെ മാനിക്കുന്നു. അമേഠിയിലെ ജനവിധിയും അംഗീകരിക്കുന്നു. അമേഠിയില്‍ തനിയ്ക്ക് എതിരെ മത്സരിച്ച് വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനിയ്ക്ക് അവിടുത്തെ ജനങ്ങള്‍ക്കായി മികച്ച ഭരണം കാഴ്ചവെയ്ക്കാന്‍ സാധിക്കട്ടെ, രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

തെരഞ്ഞെടുപ്പു തോല്‍വിയുടെ കാരണം വിലയിരുത്താനുള്ള ദിനമാണ് ഇതെന്നു കരുതുന്നില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Top