ഉജ്ജ്വല വിജയത്തില്‍ നരേന്ദ്ര മോദിയെ അഭിനന്ദിച്ച് പിണറായി വിജയന്‍

modi-pinarayi

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കു ലഭിച്ച വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍.

മോദിയെ അഭിനന്ദിച്ചതോടൊപ്പം കേരളത്തില്‍ ഇടത് മുന്നണിയുടെ പരാജയം പ്രതീക്ഷിച്ചതായിരുന്നില്ലെന്നും എല്‍ഡിഎഫിന്റെ പരാജയത്തിന് ഇടയാക്കിയ കാരണങ്ങള്‍ വിശദമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രം ഭരിക്കുന്ന കക്ഷിക്കെതിരായ വികാരം കേരളത്തില്‍ പ്രതിഫലിക്കാറുണ്ടെന്നും അതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രം ഭരിക്കുന്ന കക്ഷികള്‍ക്കെതിരായ വിധിയെഴുത്ത് സംസ്ഥാനത്ത് ഉണ്ടാവാറുണ്ടെന്നും ഇത്തരത്തിലുള്ള ജനവിധി ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ്സിനെതിരെ ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Top