അവസരവാദി അബ്ദുള്ളക്കുട്ടിമാരാണ് മതേതര ഭാരതത്തെ കളങ്കപ്പെടുത്താന്‍ കൂട്ടുനില്‍ക്കുന്നതെന്ന്

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിയ ബിജെപിയെയും നരേന്ദ്രമോദിയെയും അഭിനന്ദിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട എ.പി അബ്ദുള്ള കുട്ടിയ്‌ക്കെതിരെ കെഎസ്‌യു രംഗത്ത്.

മോദി അനുകൂലികളായ അവസരവാദി ‘അബ്ദുള്ളക്കുട്ടിമാരാണ്’ പലപ്പോഴും മതേതര ഭാരതത്തിന് കളങ്കം ചാര്‍ത്താന്‍ കൂട്ടുനില്‍ക്കുന്നതെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് പറഞ്ഞു. തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് അഭിജിത്ത് ഇക്കാര്യം പറഞ്ഞത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മോദി അനുകൂലികളായ അവസരവാദി ‘അബ്ദുള്ളക്കുട്ടിമാരാണ്’ പലപ്പോഴും മതേതര ഭാരതത്തിന് കളങ്കം ചാര്‍ത്താന്‍ കൂട്ടുനില്‍ക്കുന്നത് …, അപ്പക്കഷണങ്ങള്‍ക്ക് വേണ്ടി ചാഞ്ചാടാന്‍ മനസ്സുകാണിക്കുന്ന ഇത്തരക്കാരെ എടുത്തു പുറത്തിടുക എന്നതാണ് ഏറ്റവും മികച്ച പരിഹാരക്രിയ…

Top