ലീഡിന്റെ കാര്യത്തില്‍ രാഹുലിന്റെ പിന്നില്‍ നില്‍ക്കാനാണ് ഇഷ്ടം: പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നുകൊണ്ടിരിക്കുമ്പോള്‍ മലപ്പുറത്ത് മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് മുന്നേറിക്കൊണ്ടിരിക്കുകയാണ്.

വയനാട്ടില്‍ രാഹുല്‍ ഗാന്ധി ഒന്നരലക്ഷം ലീഡ് പിന്നിട്ടു കഴിഞ്ഞപ്പോള്‍ തൊട്ടുപിന്നാലെ തന്നെയാണ് പി.കെ കുഞ്ഞാലിക്കുട്ടിയും. എന്നാല്‍, ലീഡിന്റെ കാര്യത്തില്‍ രാഹുലിന്റെ മുന്നില്‍ കടക്കാന്‍ ഇഷ്ടമില്ലെന്നാണ് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞത്.

ഭൂരിപക്ഷത്തില്‍ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ കടക്കാന്‍ ഇഷ്ടമില്ല. രാഹുലിന്റെ പിന്നില്‍ പോകാനാണ് ഇഷ്ടം, കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Top