തെരഞ്ഞെടുപ്പ്; ന്യൂനപക്ഷ ഏകീകരണം യുഡിഎഫിന് അനുകൂലമായെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ ഏകീകരണം യുഡിഎഫിന് അനുകൂലമായെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള വികാരം തെരഞ്ഞെടുപ്പില്‍ അലയടിച്ചെന്നും കോണ്‍ഗ്രസിനെതിരായി ഒരടിയൊഴുക്കും ഉണ്ടായിട്ടില്ലെന്നും കെപിസിസി നേതൃയോഗത്തിനു ശേഷം മുല്ലപ്പള്ളി പറഞ്ഞു.

കോണ്‍ഗ്രസിലെ ആര്‍ക്കും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പരാതിയില്ല. എല്ലാ മണ്ഡലത്തിലും മികച്ച സ്ഥാനാര്‍ഥികളെ തന്നെയാണ് നിര്‍ത്തിയത്. തെരഞ്ഞെടുപ്പിനെ കെട്ടുറപ്പോടെയാണ് പാര്‍ട്ടി നേരിട്ടത്. ഭരണകൂട സംവിധാനങ്ങളെ അട്ടിമറിച്ച് തങ്ങള്‍ക്ക് അനുകൂലമായി വോട്ടെടുപ്പിനെ മാറ്റാനാണ് സിപിഎം ശ്രമിച്ചത്, മുല്ലപ്പള്ളി വ്യക്തമാക്കി.

Top