മുന്‍ പിഎസ്സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്‍ പിഎസ്സി ചെയര്‍മാനായിരുന്ന കെ.എസ്. രാധാകൃഷ്ണന്‍ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായില്‍ നിന്നുമാണ് രാധാകൃഷ്ണന്‍ അംഗത്വം സ്വീകരിച്ചത്.

ആലപ്പുഴ മണ്ഡലത്തില്‍ നിന്നു രാധാകൃഷ്ണന്‍ ബിജെപി സ്ഥാനാര്‍ഥിയാകുമെന്നാണു സൂചന. ഇതിനു മുന്നോടിയായാണു രാധാകൃഷ്ണന്‍ ബിജെപി അംഗത്വം സ്വീകരിച്ചിരിക്കുന്നത്.

Top